വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റ് ട്രംപിന്റെ വിമർശകയായ പ്രതിപക്ഷ ഡെമോക്രാറ്റ് ജനപ്രതിനിധിസഭാംഗം ഇൽഹാൻ ഒമറിന്റെ വീട്ടിൽ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിലെ വീട്ടിൽ നടത്തിയ പരിശോധന ഏതു കേസുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയില്ല. സൊമാലിയൻ വംശജയായ ഇൽഹാന്റെ കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്നു സൂചനയുണ്ട്.
ഇൽഹാൻ കുട്ടിയായിരിക്കേ കുടുംബം പൂരിപ്പിച്ചു നല്കിയ കുടിയേറ്റ അപേക്ഷയിൽ കള്ളത്തരമുണ്ടോ എന്ന് അന്വേഷിക്കുന്നതായി യുഎസ് ആഭ്യന്തരവകുപ്പ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അമേരിക്കയിൽ മിഡ് ടേം തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കെ ഇൽഹാന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ ഡെമോക്രാറ്റിക് ശക്തമായി വിമർശിച്ചു. തന്നെ നിശബ്ദയാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഇൽഹാൻ പ്രതികരിച്ചു.